ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യദ്യൂരപ്പയും കേന്ദ്രമന്ത്രി അനന്ദ് കുമാറും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ കര്‍ഷകരും നെയ്ത്തുകാരും സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള ഒരു ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. അതേസമയം, ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകള്‍ സംബന്ധിച്ച് പ്രകടനപത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല.
1,000 കര്‍ഷകര്‍ക്ക് ഇസ്രയേല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പുതിയ കൃഷി രീതികളെക്കുറിച്ച് മനസിലാക്കുന്നതിനും അവസരമൊരുക്കുമെന്നും വാഗ്ദാനമുണ്ട്.സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശയില്‍ രണ്ടു ലക്ഷം രൂപവരെ വായ്പ നല്‍കുമെന്നും ലോകായുക്തയ്ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ സ്ത്രീ സുരക്ഷ കര്‍ശനമാക്കുമെന്നും സ്ത്രീകള്‍ക്കെതിരായി നിലവിലുള്ള കേസുകളും ഇനി വരുന്ന കേസുകളും അന്വേഷിക്കുക വനിതാ പോലീസ് ഓഫീസര്‍മാര്‍ മാത്രമായിരിക്കുമെന്നും പ്രകടപത്രികയില്‍ പറയുന്നുണ്ട്. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
Discussion about this post