ന്യൂഡല്‍ഹി : ട്രെയിനുകളില്‍ ലേഡീസ് ഒണ്‍ലി കമ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥാനം മധ്യഭാഗത്തേക്കാക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. മാത്രമല്ല ലേഡീസ് കോച്ചുകളില്‍ സി സി ടി വി ക്യാമറകളും സ്ഥാപിക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അദ്ധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍.
2018 സ്ത്രീസുരക്ഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് പിങ്ക് നിറമാണെന്ന് നല്‍കുകയെന്നാണ് സൂചന. ജനാലകള്‍ കമ്പി വലകള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ റെയില്‍വേസോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post