ബംഗളൂരു: കെ.എം.മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയുടെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ.എം.മാണിയെ തിരിച്ച് യുഡിഎഫിലെത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് താന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയും മാണിയെ വീണ്ടും മുന്നണിയിലേക്ക് ക്ഷണിച്ചത്.
Discussion about this post