* വൈദ്യുതി സുരക്ഷാ വാരാചരണം തുടങ്ങി
തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തിന്റെ ഭാഗമായുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ബോധവത്കരണം ശക്തമാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് സംഘടിപ്പിച്ച വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വൈദ്യുതിയുടെ ഉപയോഗം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ജീവനക്കാര്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യുന്നതിനാലാണ് അപകടങ്ങളുണ്ടാകുന്നത്. വൈദ്യുതി ഉപയോഗിക്കുന്ന സാധാരണകാര്‍ക്കാണ് കൂടുതല്‍ ബോധവത്കരണം നല്‍കേണ്ടത്. കെ.എസ്.ഇ.ബി പല സ്ഥലങ്ങളിലും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇത്തരം ക്ലാസുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള മുഖ്യപ്രഭാഷണം നടത്തി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന്‍, അനെര്‍ട്ട് ഡയറക്ടര്‍ ഡോ.ആര്‍.ഹരികുമാര്‍, ഫാക്ടറീസ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.രാഘവന്‍ സ്വാഗതവും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഷീബ എബ്രഹാം നന്ദിയും പറഞ്ഞു.
പരിപാടിയോട് അനുബന്ധിച്ച് കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്തും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാര്‍ നടത്തിയ വൈദ്യുതി സുരക്ഷയെ സംബന്ധിച്ച ലഘു നാടകവും നടന്നു. മെയ് ഒന്നു മുതല്‍ ഏഴ് വരെയാണ് സുരക്ഷാ വാരാചരണം.
Discussion about this post