തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതി. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ പത്ത് ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നത്. കര്‍ശനപരിശോധനകള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്. പരീക്ഷാകേന്ദ്രങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചിരുന്നു.
പരീക്ഷാകേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. അധികസര്‍വീസുകള്‍ നടത്തി. പരീക്ഷനടന്ന ജില്ലകളില്‍ പ്രത്യേക ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറന്നിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 34 കേന്ദ്രങ്ങളിലായി 24,000 പേരാണ് പരീക്ഷയെഴുതിയത്.
Discussion about this post