ചെങ്ങന്നൂര്‍: കൊലപാതക രാഷ്ട്രീയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതായും പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
Discussion about this post