ന്യൂഡല്‍ഹി: സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണ രീതിയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. അങ്ങനെയാണെങ്കില്‍ വയസായ സ്ത്രീകളും കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് തെറ്റിദ്ധാരണാജനകമാണ് നിര്‍മല സീതാരാമന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിന്മേല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ട്. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് കാണുന്നത് ആ വ്യക്തിയുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ, അയല്‍ക്കാരോ ആണെന്നതും വാസ്തവമാണ്. ഇത്തരം കേസുകളില്‍ എന്‍ഫോഴ്സ്മെന്റെയും വനിതാ കമ്മീഷന്റെയും ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
Discussion about this post