ന്യൂഡല്‍ഹി : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലേക്ക് തിരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയായതിനു ശേഷം മോദിയുടെ മൂന്നാമത്തെ നേപ്പാള്‍ സന്ദര്‍ശനമാണിത്. 2014-ല്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു പ്രഥമ സന്ദര്‍ശനം.
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി മോദി ഔദ്യോഗിക ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച് തറക്കല്ലിടും.
സ്വദേശ് ദര്‍സന്‍ യോജന പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യ നടപ്പാക്കുന്ന രാമായണ സര്‍ക്യൂട്ടില്‍ നേപ്പാളിലെ ജനക്പൂരിന്റെ പങ്കാളിത്തം മോദി ഈ സന്ദര്‍ശനത്തില്‍ ഉറപ്പു വരുത്തും.
മുക്തിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി ക്ഷേത്ര പുനരുദ്ധാരണം, ക്ഷേത്രവുമായി ബന്ധപ്പെട്ട ധര്‍മ്മശാലയുടെ നിര്‍മ്മാണം എന്നിവ പ്രഖ്യാപിക്കും.
Discussion about this post