മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഭീകര വിരുദ്ധ സേനയുടെ മുന്‍ തലവനുമായിരുന്ന ഹിമാന്‍ഷു റോയ് ജീവനൊടുക്കി. നിര്‍ണായകമായ നിരവധി കേസ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് അദ്ദേഹം.
ഉച്ചയ്ക്ക് 1.40 ഓടെ മുംബൈയിലെ വസതിയിലാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കിയ നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ വീട്ടിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഐപിഎല്‍ കോഴക്കേസ്, മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ വധക്കേസ്, യുവ അഭിഭാഷക പല്ലവി പുര്‍കയാസ്ഥ വധക്കേസ് തുടങ്ങി നിരവധി പ്രധാന കേസുകള്‍ അന്വേഷിച്ചതും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതും ഹിമാന്‍ഷു റോയിയുടെ നേതൃത്വത്തിലാണ്.
അര്‍ബുദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹം സര്‍വീസില്‍ നിന്നും അവധിയിലായിരുന്നു. രോഗം മൂലമുണ്ടായ വിഷാദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post