ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്കപ്പെടാതെ അവധി ആഘോഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ട് ദിവസത്തെ വെറും വിനോദം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നതെന്നും തൂക്കുസഭയ്ക്കാണു സാധ്യതയെന്നും സര്‍ക്കാര്‍ രൂപീകരണത്തില്‍ ജനതാദള്‍-എസ് നിര്‍ണായകമാകുമെന്നും എക്‌സിറ്റ് പോള്‍ ഫലം വന്നിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകരോട് അവധി ആഘോഷിക്കാന്‍ ട്വീറ്റ് ചെയ്തത്.
Discussion about this post