ചെങ്ങന്നൂര്‍ : സുനന്ദാ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ശശിതരൂര്‍, എംപി സ്ഥാനം രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു.
തരൂരിന്റെ പേരില്‍ നേരത്തെ തന്നെ കേസെടുക്കേണ്ടതായിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാരില്‍ തരൂരിനുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് കേസ് തേയ്ച്ചുമായ്ച്ച് കളയാന്‍ ശ്രമം നടത്തിയി. തരൂര്‍ രാജി വെച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്ങന്നൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം ടി രമേശ്.
Discussion about this post