ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. തെക്കന്‍ കര്‍ണാടക ഒഴികെ ബാക്കി എല്ലാ മേഖലകളിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തി. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 121 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
അതേസമയം, ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡി-എസ് 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ ജെഡിഎസ് കര്‍ണാടകയില്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിന്നു നയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയില്‍ പരാജയം രുചിച്ചു. ജെഡിഎസ് സ്ഥാനാര്‍ഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്.
തീരദേശ, മധ്യമേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കര്‍ണാടകത്തിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി.












