കൊച്ചി: കര്‍ണാടകയില്‍ ബിജെപിയുടെ ഉജ്ജ്വല വിജയം ആഘോഷിച്ച് ഓഹരി വിപണികള്‍. ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍തന്നെ വിപണികള്‍ വന്‍കുതിപ്പു നടത്തി. മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 430 പോയിന്റ് വരെ ഉയര്‍ന്നു. നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 120 പോയിന്റ് വരെ വ്യാപാരത്തിനിടെ നോട്ടമുണ്ടാക്കി. എല്ലാ മേഖലകളിലുള്ള ഓഹരികളിലും കുതിപ്പു തുടരുന്നു.
തെരഞ്ഞെടുപ്പു ഫലത്തിനു വേണ്ടി ഇന്നലെ നിക്ഷേപകര്‍ കാത്തുനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്നലെ കാര്യമായ വാങ്ങലുകളോ വില്‍പനകളോ വിപണിയില്‍ നടന്നിരുന്നില്ല. ആദ്യ ഫലസൂചനകള്‍ ലഭ്യമായപ്പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നു. ഈ സമയങ്ങളില്‍ വലിയ ചലനമുണ്ടാക്കാത്ത സൂചികകളാണ് ഇപ്പോള്‍ ബിജെപിയുടെ നേട്ടം ആഘോഷമാക്കുന്നത്. 30 പോയിന്റ് മാത്രം നേട്ടമാണ് സെന്‍സെക്‌സില്‍ ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയന്നത്.
Discussion about this post