അമരാവതി: കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 23 പേരെ കാണാതായി. 40 ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന.
ദേശീയ ദുരന്ത നിവാരണസേന കാണാതായവര്‍ക്കായി തിരച്ചില്‍ തുടങ്ങി. കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.
പത്തിലധികം പേര്‍ രക്ഷപ്പെട്ടതായി സൂചനയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ബോട്ട് നദിയിലേക്കു മുങ്ങിയതെന്നാണ് വിവരം.
Discussion about this post