ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ജെഡി-എസ് വിളിച്ച നിയമസഭ കക്ഷിയോഗവും വൈകുന്നു. രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ലെന്നാണ് വിവരം. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡി-എസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍.
ഇതിനിടെ എംഎല്‍എമാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.
വടക്കന്‍ മേഖലയില്‍നിന്നുള്ള എംഎല്‍എമാരാണ് എത്താത്തത്. ഇവര്‍ക്കായി പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്നാണ് വിവരം. യോഗത്തിനെത്തിയ എംഎല്‍എമാരുടെ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.













Discussion about this post