ന്യൂഡല്‍ഹി: കര്‍ണാകടയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് നാലിന് വിശ്വാസവോട്ട് തേടണമെന്ന സുപ്രീംകോടതി ഉത്തരവ് ചരിത്ര വിധിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി. പ്രോടെം സ്പീക്കറുടെ കീഴില്‍ വിശ്വാസവോട്ട് തേടണമെന്നതാണ് അതില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷിക്കപ്പെടേണ്ട വിധിയാണിത്. സുപ്രീംകോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ശരിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നുവെന്നും സിംഗ്വി കൂട്ടിച്ചേര്‍ത്തു. കര്‍ണാടക ഗവര്‍ണര്‍ യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ച നടപടി ചോദ്യം ചെയ്ത് സര്‍പ്പിച്ച ഹര്‍ജിയില്‍ സിംഗ്വിയാണ് കോണ്‍ഗ്രസിനായി സുപ്രീംകോടതിയില്‍ ഹാജരായത്.
Discussion about this post