ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ രാജ്ഭവന് സുരക്ഷ ശക്തമാക്കി. അഞ്ഞൂറോളം പോലീസുകാരെയാണ് രാജ്ഭവനു സമീപം വിന്യസിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബിജെപിയെ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായത്.
അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണാടക രാജ്ഭവനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും രാവിലെ 11ന് ആരംഭിക്കുന്ന മാര്‍ച്ചിന് ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. ഇതിനു മുന്നോടിയയാണ് രാജ്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.
Discussion about this post