തിരുവനന്തപുരം: പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ.എം.സാംബശിവന്‍(82) അന്തരിച്ചു. ചെന്നൈയില്‍ മകന്റെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കല്‍കോളെജില്‍ ന്യൂറോസര്‍ജറി വിഭാഗം മേധാവി, മെഡിക്കല്‍ കോളെജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോസ്‌മോ പോളിറ്റണ്‍ ആശുപത്രിയിലെ ന്യൂറോ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ചെന്നൈയില്‍ നിന്നും അദ്ദേഹത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വസതിയായ മെഡിക്കല്‍ കോളെജ് ടാഗോര്‍ ഗാര്‍ഡന്‍സ് ശിവപ്രിയയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍ നാളെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. ഭാര്യ: ഗോമതി, മക്കള്‍: ഡോ.മഹേഷ് സാംബശിവന്‍ (ന്യൂറോ സര്‍ജന്‍, കോസ്‌മോ ആശുപത്രി), ശ്രീവിദ്യ, കുമാര്‍.
ഭിഷഗ്വരനായ അദ്ദേഹത്തിന് വേദങ്ങളിലും തന്ത്രവിദ്യയിലുമെല്ലാം അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു. 1936-ല്‍ അഡ്വ.മഹാദേവ അയ്യരുടെയും ആവടി അമ്മാളിന്റെയും മകനായാണ് ജനനം. ന്യൂറോ സര്‍ജറിയില്‍ മികച്ച ഒരു അദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം.
Discussion about this post