ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധന കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന ചര്‍ച്ച നടത്തും. നികുതി കുറയ്ക്കാന്‍ എണ്ണ കമ്പനികളോട് ആവശ്യപ്പെടും.
പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നത് സാധാരക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്നതിന്റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിരുന്നു.
Discussion about this post