തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിവസമായ മെയ് 28ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെയും വ്യവസായ കേന്ദ്രങ്ങളിലെയും ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ ആക്ടിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് അന്നേദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
മണ്ഡലത്തിനുപുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടി അവധി ആനുകൂല്യം നല്‍കേണ്ടതാണ്.
Discussion about this post