തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റ് മരിച്ച ലിനിയുടെ രണ്ട് മക്കള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഇതിന് പുറമെ ബഹറിനില്‍ ജോലി ചെയ്യുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷ് നാട്ടില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം.
നിപ ബാധിച്ച് മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കാനും തീരുമാനമായി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുവെ ഫലപ്രദമെന്നാണ് യോഗത്തില്‍ വിലയിരുത്തല്‍. വിഷയത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകാനും മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കും.
നിപ്പ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെയാണ് ലിനിക്കും രോഗം ബാധിച്ചത്.മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിയ രോഗിയെയാണ് ലിനി പരിചരിച്ചിരുന്നത്.
ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്.
ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങിയത്.
Discussion about this post