തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ വീണ്ടും പോലീസ് വെടിവയ്പ്. കഴിഞ്ഞദിവസം വെടിവയ്പില്‍ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചവര്‍ക്ക് നേരെയാണു വെടിവയ്പ്പ് നടന്നത്. കാളിയപ്പനാണ്(24) മരിച്ചത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
അക്രമാസക്തരായ ജനങ്ങള്‍ ബസിനും തീവെച്ചു. ചൊവ്വാഴ്ച പോലീസ് നടത്തിയ വെടിവയ്പ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post