ബെംഗളൂരു: എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. കുമാരസ്വാമി സര്‍ക്കാരിന് 117 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും ശേഷം യെദ്യൂരപ്പയും സംസാരിച്ചു. യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷം ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.
പ്രോട്ടം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്തതോടെ സഭാനടപടികള്‍ ആരംഭിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍. രമേഷ് കുമാറും ബിജെപി പക്ഷത്തുനിന്ന് എസ്. സുരേഷ് കുമാറും പത്രിക നല്‍കിയെങ്കിലും സുരേഷ് കുമാര്‍ പത്രിക പിന്‍വലിച്ചതോടെ രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post