തിരുവനന്തപുരം: കോട്ടയത്തു നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നത് എന്നും ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നും ഡിജിപി വ്യക്തമാക്കി. പ്രതികളെ പിടികൂടാനാനാണ് ഇപ്പോള്‍ ശ്രമം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍കഴിയുകയുള്ളൂ എന്നും ഡിജിപി പറഞ്ഞു.
Discussion about this post