തിരുവനന്തപുരം: കെവിന്റെ മരണത്തെ തന്റെ സുരക്ഷയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ കാര്യങ്ങള്‍ ഒരുക്കുന്നത് പ്രത്യേക ടീമാണ് അത് സ്ഥലത്തെ എസ്ഐയുടെ ചുമതലയല്ല. പൊലീസ് കാണിക്കേണ്ട ജാഗ്രത പൊലീസ് കാണിക്കണമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post