കണ്ണൂര്‍: കെവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. നീനുവിന്റെ സഹോദരന്‍ ഷാനുവും പിതാവ് ചാക്കോയുമാണ് പിടിയിലായത്. കണ്ണൂരില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. ഷാനുവാണ് കേസിലെ ഒന്നാംപ്രതി. കെവിന്റെ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.
അതേസമയം, കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. ശ്വാസകോശത്തില്‍ വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. എന്നാല്‍ ഇത് മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മര്‍ദ്ദനത്തിന് ശേഷം തോട്ടില്‍ ഉപേക്ഷിക്കുകയോ അക്രമിസംഘം ഓടിച്ചതിനിടെ വീണതോ ആകാമെന്നാണ് പോലീസ് നിഗമനം.
Discussion about this post