തിരുവനന്തപുരം: ദിവസങ്ങളായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന പെട്രോള്‍ വിലയില്‍ നേരിയ കുറവ്. പെട്രോളിന് ലിറ്ററിന് 62 പൈസയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡീസലിന് 60 പൈസയും കുറഞ്ഞിട്ടുണ്ട്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപയായി. ഡീസലിന് 74.60 രൂപയുമായി.
അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും നികുതയില്‍ നേരിയ കുറവ് വരുത്തുന്നതില്‍ മന്ത്രി സഭ ഇന്ന് തീരുമാനമെടുക്കും. ഇപ്പോഴുള്ള നികുതി നിരക്ക് അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ, ലിറ്ററിന് 50 പൈസ മുതല്‍ ഒരു രൂപ വരെ കുറയ്ക്കാനാണ് ശ്രമം. കേന്ദ്രം വിലകുറയ്ക്കല്‍ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ ആ ഘട്ടത്തില്‍ ഈ ഇളവ് പിന്‍വലിക്കും.
നേരത്തെ, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. നിലവില്‍ പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണ് കേരളം ഈടാക്കുന്ന നികുതി. ഇന്ധന വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും വന്‍ വര്‍ദ്ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കുന്നത്.
Discussion about this post