തിരുവനന്തപുരം: മഹത്‌വ്യക്തിത്വങ്ങള്‍ ജീവിക്കുന്നത് മനുഷ്യരുടെ മനസിലാണെന്ന് തുറമുഖ, പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ തുറന്ന കൈയൊപ്പ് രേഖാലയ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മാറ്റിമറിച്ച മഹാന്മാരുടെ കൈയൊപ്പ് പുതുതലമുറയ്ക്ക് നേരില്‍ കാണുന്നതിനാണ് രേഖാലയ മ്യൂസിയം തുറന്നിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിരവധിയായ സംഭാവന ചെയ്തവരുടെയെല്ലാം കൈയൊപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ്. മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
Discussion about this post