പനാജി: ഹിന്ദു ജനജാഗ്രതി സമിതിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടി ദേശവ്യാപകമായുള്ള ഹിന്ദു സംഘടനകളെ ഏകോപിപ്പിക്കുവാന്‍ 2018 ജൂണ്‍ 2 മുതല്‍ 2018 ജൂണ്‍ 12 വരെ ഏഴാമത് ഹിന്ദു സമ്മേളനം ഗോവയില്‍ നടക്കുന്നു. ഭാരതത്തിലെ 19 സംസ്ഥാനങ്ങളിലെ 150 സംഘടനകളില്‍ നിന്നുള്ള 650 പ്രതിനിധികളോടൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു സംഘടന പ്രതിനിധികളും പങ്കെടുക്കുന്നു. കേരളത്തില്‍ നിന്നും 3 പ്രതിനിധികള്‍ പങ്കെടുക്കുന്നു.
സമ്മേളനത്തില്‍, ഹൈന്ദവ ജനത, ക്ഷേത്രങ്ങള്‍, സംസ്‌കാരം, ചരിത്രം എന്നിവയുടെ സംരക്ഷണം; ഹിന്ദു ധര്‍മം നേരിടുന്ന വെല്ലുവിളികളായ മതപരിവര്‍ത്തനം, ലവ് ജിഹാദ്, കാശ്മീരിലെ ഹിന്ദുക്കളുടെ പുനരധിവാസം എന്നീ മുഖ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളോടൊപ്പം യുവജനങ്ങളെ സംഘടിപ്പിക്കുക, സന്യാസിമാരെ ഏകോപിപ്പിക്കുക, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ചെയ്യേണ്ട പ്രവര്‍ത്തികള്‍ നിശ്ചയിക്കപ്പെടും. ഇതോടൊപ്പം, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഉള്ള ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും അവരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും ചര്‍ച്ച ഉണ്ടാകുമെന്ന് ഹിന്ദു ജനജാഗ്രതി സമിതിയില്‍ നിന്നും നന്ദകുമാര്‍ കൈമള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post