തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പരാജയപ്പെട്ടതിന് ആരേയും കുറ്റം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെഎസ്യു സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ചെന്നിത്തല പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെഎസ്യു രംഗത്തെത്തി. സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണി വേണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നറിയിപ്പായി കാണണം. പരാജയത്തില്‍നിന്നു നേതാക്കള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. നേതൃസ്ഥാനത്തു മാറ്റവേണമെന്നും ഡിസിസിയുടെ ജംബോ കമ്മിറ്റികള്‍ എല്ലാം അടിയന്തരമായി പിരിച്ചുവിടണമെന്നും അഭിജിത് ആവശ്യപ്പെട്ടു.
Discussion about this post