ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ പരിശീലനപരിപാടിയില്‍ പങ്കെടുക്കുമെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ കത്തയച്ചതിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എന്തു പറയാനുണ്ടെങ്കിലും അത് നാഗ്പൂരില്‍ പറയുമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.
ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക പരിശീലന ക്യാന്പിന്റെ സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണു മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ ക്ഷണിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനു നടക്കുന്ന സമ്മേളനത്തില്‍ പ്രണാബ് മുഖര്‍ജി പങ്കെടുക്കുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നെങ്കിലും പ്രണാബ് മുഖര്‍ജി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. പ്രണാബ് മുഖര്‍ജി ഇക്കാര്യം സ്ഥിരീകരിച്ച കാര്യം ഇന്നലെ ബംഗാളി പത്രമായ ആനന്ദ് ബസാര്‍ പത്രികയാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post