Friday, July 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

 സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി വേണം: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 5, 2018, 11:52 am IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളെ രണ്ടോ മൂന്നോ വര്‍ഷത്തിനകം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈസ്ചാന്‍സലര്‍മാരോട് നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

ദേശീയ റാങ്കിങ്ങില്‍ സര്‍വകലാശാലകളെ സമയബന്ധിതമായി മുന്‍നിരയിലെത്തിക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടുവര്‍ഷം കൊണ്ട് ആദ്യ പത്തു റാങ്കില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് സ്ഥാനമുണ്ടാകണം. അടുത്ത ഘട്ടമായി അന്താരാഷ്ട്ര റാങ്കിങ്ങില്‍ ഇടം നേടണം. വിദ്യാഭ്യാസരംഗത്ത് ഉള്‍പ്പെടെ എല്ലാ മേഖലയിലും കേരളം രാജ്യത്തിന്റെ മുന്‍നിരയിലാണ്. എന്നാല്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഈ നേട്ടം ആര്‍ജിക്കാന്‍ കഴിഞ്ഞുവോ എന്ന് പരിശോധിക്കണം.

ഗവേഷണത്തിലെ മികവാണ് സര്‍വകലാശാലയുടെ നിലവാരം അളക്കുന്ന പ്രധാന മാനദണ്ഡം. എന്നാല്‍ ഗവേഷണത്തില്‍ കേന്ദ്രീകരിക്കാന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് കഴിയുന്നില്ല. നാളത്തെ ലോകത്തെ വാര്‍ത്തെടുക്കുന്നവരാണ് ഇന്നത്തെ ഗവേഷകര്‍. ശാസ്ത്രസാങ്കേതിക രംഗത്തെ മുന്നേറ്റത്തെ നമ്മുടെ വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. നാളത്തെ ലോകം വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെതാണ്. അതിനനുസരിച്ച് ഉയരാന്‍ നമുക്ക് കഴിയണം. അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതു മാറ്റണം. പരീക്ഷകള്‍ കൃത്യമായി നടത്താന്‍ കഴിയണം. ഫലപ്രഖ്യാപനവും മുന്‍നിശ്ചയപ്രകാരം നടക്കണം. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള കാലതാമസവും ഒഴിവാക്കണം. മറ്റു രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും മികച്ച കോഴ്‌സുകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലുളള പ്രശ്‌നങ്ങളും പരിഹരിക്കണം.

അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ലോകത്തിലെയും ഇന്ത്യയിലെയും മികച്ച ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കണം. അതിനനുസൃതമായി പാഠ്യപദ്ധതി പരിഷ്‌കരിക്കണം. നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും ഇന്നവേഷന്‍ ക്ലാസ്സുകളും ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവരും വൈസ് ചാന്‍സലര്‍മാരായ ഡോ.എം.കെ.സി. നായര്‍ (ആരോഗ്യ സര്‍വകലാശാല), ഡോ. ജെ. ലത (കുസാറ്റ്, കേരള സാങ്കേതിക സര്‍വകലാശാല), പ്രൊഫ. എ. രാമചന്ദ്രന്‍ (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സ്), ഡോ. മുഹമ്മദ് ബഷീര്‍ (കലിക്കറ്റ് യൂണിവേഴ്‌സിറ്റി), ആര്‍. ചന്ദ്രബാബു (കാര്‍ഷിക സര്‍വകലാശാല), ഡോ. ബാബു സെബാസ്റ്റ്യന്‍ (എം.ജി), സി. ഗണേശ് (പ്രൊഫ. ഇന്‍ ചാര്‍ജ്, കേരള സര്‍വകലാശാല), ഡോ. പി.ടി. രവീന്ദ്രന്‍ (പി.വി.സി, കണ്ണൂര്‍ സര്‍വകലാശാല), ഡോ. ടി.കെ. നാരായണന്‍ (കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല), ഡോ. അനില്‍ വള്ളത്തോള്‍ (മലയാളം സര്‍വകലാശാല), ഡോ. ധര്‍മരാജ് അടാട്ട് (സംസ്‌കൃത സര്‍വകലാശാല), അനില്‍ സേവ്യര്‍ (കേരള വെറ്ററിനറി സര്‍വകലാശാല), പ്രൊ. റോസ് വര്‍ഗീസ് (ദേശീയ നിയമ സര്‍വകലാശാല) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies