ന്യൂഡല്‍ഹി: രാജ്യത്തെ 50 കോടി ജനങ്ങള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച മോദി കെയര്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പദ്ധതി വിപുലീകരിക്കും. 50കോടി തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.
വയോജന പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ഗര്‍ഭകാല ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്നതിനുള്ള ബെല്ലിന്റെ കരട് തയാറായെന്നാണ് സൂചന.
Discussion about this post