തിരുവില്വാമല: പാമ്പാടി നെഹ്റു കോളേജിനു സമീപത്തെ ജിഷ്ണു പ്രണോയിയുടെ സ്മാരകം പി.ഡബ്ല്യു.ഡി നീക്കം ചെയ്തു. ജൂണ്‍ എട്ടിനകം സ്തൂപം പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ വന്‍ പോലീസ് കാവലിലാണ് സ്തൂപം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കിയത്. ജൂണ്‍ എട്ടിനകം പൊളിക്കണമെന്നായിരുന്നു നിര്‍ദേശം. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്മാരകം പൊളിച്ചു മാറ്റിയത്.
പാമ്പാടി-പെരിങ്ങോട്ടുകുറിശി റോഡരികില്‍ സ്ഥാപിച്ച സ്തൂപം അപകട ഭീഷണിയാകുന്നുവെന്ന പ്രദേശ വാസികളുടെ പി.ഡബ്ല്യു.ഡിയുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. മാസങ്ങള്‍ക്ക് മുന്‍പ് എസ്എഫ്ഐ ആണ് സ്മാരകം സ്ഥാപിച്ചത്.
Discussion about this post