ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കാനുള്ള തീരുമാനം ആത്മഹത്യാപരമെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. കോണ്‍ഗ്രസാണ് രാജ്യസഭാ സീറ്റില്‍ മത്സരിക്കേണ്ടിയിരുന്നത്. നേതൃത്വത്തിനു ഗുരുതര വീഴ്ച സംഭവിച്ചു. കോണ്‍ഗ്രസ് ശക്തിപ്പെടണം. എന്നാലേ മുന്നണി ശക്തിപ്പെടുകയുള്ളു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം അതാണ്.
മറ്റാര്‍ക്കും ആ സീറ്റിന് അവകാശമില്ല. കോണ്‍ഗ്രസ് കീഴടങ്ങുകയാണ്. അണികളുടെ ആത്മവിശ്വാസത്തെ ഇതു തകര്‍ക്കും. കോണ്‍ഗ്രസിനെ തകര്‍ത്തു കൊണ്ട് എങ്ങനെ മുന്നണിയെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും സുധീരന്‍ ചോദിച്ചു.
Discussion about this post