ന്യൂഡല്‍ഹി: പി.ജെ. കുര്യനെതിരായി കോണ്‍ഗ്രസിലെ യുവനിര പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനെതിരേ ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്നു വേണം ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍. പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങളും വ്യത്യസ്ത നിലപാടുകളും എല്ലാക്കാലത്തും ഉണ്ട്. അതിന്‍മേല്‍ പരസ്യമായി വിഴുപ്പലക്കല്‍ നടത്തുന്നത് ശരിയായ രീതിയല്ല. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്തതിനാലാണ് തനിക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നതെന്ന പി.ജെ. കുര്യന്റെ നിലപാടിനോടും അദ്ദേഹം പ്രതികരിച്ചില്ല. മറ്റുള്ളവരെ താന്‍ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന നടത്താന്‍ ഉപദേശിക്കുന്നില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി ഇന്നു ചുമതല ഏല്‍ക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തും. കേരളത്തിലെ സംഘടന വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെ ധരിപ്പിക്കും. അടുത്ത ആഴ്ച വിജയവാഡയിലേക്കു പോകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
Discussion about this post