തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ 2017-18 സാമ്പത്തിക വര്‍ഷം ലാന്റ് റവന്യൂ ഇനത്തില്‍ 367.29 കോടി രൂപയും റവന്യൂ റിക്കവറി ഇനത്തില്‍ 863.36 കോടി രൂപയും പിരിച്ചെടുത്തതായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലാന്റ് റവന്യൂ ഇനത്തില്‍ 65.22 കോടി രൂപയുടെയും റവന്യൂ റിക്കവറി ഇനത്തില്‍ 171.81 കോടി രൂപയും അധികപിരിവ് ഈ വര്‍ഷം കൈവരിച്ചു. ഈ ഇനങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിരിവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവുമധികം പണം പിരിച്ചെടുക്കാന്‍ സാധിച്ച വര്‍ഷമായിരുന്നു 2017- 18.
2017 ജൂലൈ ഒന്നു മുതല്‍ ജി.എസ്.ടി നടപ്പാക്കിയതുമൂലം പിരിവ് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും റവന്യൂ വകുപ്പില്‍ പിരിവിനത്തില്‍ വര്‍ധനയാണുണ്ടായതെന്നും ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post