തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് ആലപ്പുഴ വഴി മംഗലാപുരത്തേക്കു പോകുന്ന അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ഗോഹെയ്ന്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. 12 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ മംഗലാപുരത്തെത്തും. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കൊച്ചുവേളിയിലെത്തും.
ടിക്കറ്റ് ബുക്ക് ചെയ്യാതെ സീറ്റുണ്ടെങ്കില്‍ ടിക്കറ്റെടുത്ത് ഈ ട്രെയിനില്‍ യാത്രചെയ്യാം. സാധാരണ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും. ആധുനിക എല്‍.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിര്‍മ്മിച്ച 18 ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജിംഗ്, ലഗേജ് റാക്ക്, ബയോ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
Discussion about this post