തിരുവല്ല: ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി ജെ കുര്യന്‍. തന്നെ രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചുവെന്ന് പി ജെ കുര്യന്‍. സീറ്റ് ലഭിക്കാന്‍ 2005 ല്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടുവെന്ന വാദം തെറ്റാണ്. ഉമ്മന്‍ചാണ്ടിയോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല.
തനിക്ക് എന്ത് സഹായമാണ് ചെയ്!ത് തന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. ഉമ്മന്‍ചാണ്ടി വ്യക്തിപരമായ അ!ജണ്ട നടപ്പാക്കുകയാണെന്നും പി ജെ കുര്യന്‍ ആരോപിച്ചു. പീലിപ്പോസ് തോമസിന് സീറ്റ് നിഷേധിച്ചത് ഉമ്മന്‍ചാണ്ടിയാണ്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ തനിക്ക് പരാതിയില്ല.
ചെന്നിത്തല നേരിട്ടുവന്ന് കണ്ട് മാപ്പ് ചോദിച്ചു. എന്നാല്‍ ഫോണ്‍ വിളിക്കാനുള്ള മര്യാദ പോലും ഉമ്മന്‍ചാണ്ടി കാട്ടിയില്ലെന്നും കുര്യന്‍ പറഞ്ഞു.
Discussion about this post