തിരുവനന്തപുരം: കനത്ത നാശം വിതച്ച് കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്പെടുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ ആറുപേര്‍ മരിച്ചു. വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയി. കാട്ടായിക്കോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് ശാസ്തവട്ടം ശശി (65), മരം ഒടിഞ്ഞു വീണതിനേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പുന്നക്കാട് പറയാക്കോണം ചിറത്തലവിളാകം വീട്ടില്‍ പൊന്നമ്മ(65), ചേര്‍ത്തല പള്ളിപ്പുറം കായലില്‍ കുളിക്കാനിറങ്ങിയ മുഹമ്മ സ്വദേശി വിനു(42), അച്ചന്‍കോവിലാറ്റില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി സുരേഷ്‌കുമാര്‍(49), കാറ്റിലും മഴയിലും സര്‍ വീസ് വയര്‍ പൊട്ടിവീണ് അടിമാലി പറുക്കുടി സിറ്റി കോമയില്‍ ബിജു (47), പത്തനംതിട്ട മല്ലപ്പള്ളിയില്‍ തെങ്ങുവീണ് ഗുരുതരമായി പരിക്കേറ്റ ആറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ എട്ടുവയസുകാരന്‍ അക്ഷയ് എന്നിവരാണ് ഇന്നലെ മരിച്ചത്. മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നിനു വന്ന അക്ഷയ് മുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റില്‍ തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു.
സംസ്ഥാനത്താകെ ഇന്നലെ 19 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 408 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകളുണ്ടായി. തീരപ്രദേശങ്ങളില്‍ കടലാക്രമണവും അതിരൂക്ഷമാണ്. വിവിധ ജില്ലകളില്‍ കണ്‍ട്രോള്‍ തുറന്നു. വ്യാഴാഴ്ച രാവിലെവരെ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
Discussion about this post