Thursday, July 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൃഷി വ്യവസായത്തേക്കാളുപരി സംസ്‌കാരമാകണം: മന്ത്രി സി. രവീന്ദ്രനാഥ്

by Punnyabhumi Desk
Jun 11, 2018, 06:02 pm IST
in കേരളം

തിരുവനന്തപുരം: കൃഷി വ്യവസായത്തേക്കാളുപരി ഒരു സംസ്‌കാരമാകണമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ‘സമഗ്ര’ ഉത്പന്നവിപണനപ്രദര്‍ശനമേളയിലെ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ ഇന്നത്തെ പ്രതിസന്ധിക്കുകാരണം അതിനോടുള്ള പുലര്‍ത്തുന്ന സമീപനം തന്നെയാണ്. രാജ്യത്ത് ഇന്ന് വിവിധ കാര്‍ഷിക ഇനങ്ങളുടെ ഉത്പാദനസ്രോതസ് കുറയുന്ന സമ്പ്രദായത്തെ നാം ആശങ്കയോടെ കാണണം. പുതിയ നയരൂപീകരണത്തിനായി കാര്‍ഷിക വ്യവസ്ഥയെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയുടെ വികസനത്തിന് ബദല്‍നയം ആവശ്യമാണ്. ഈ ആശയത്തിലൂന്നിയാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കൃഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഊര്‍ജിതശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. ക്ലാസ്മുറി പഠനം എന്നതിലുപരി കാര്‍ഷിക സമ്പ്രദായത്തിലൂന്നിയ വിദ്യാഭ്യാസം അത്യാവശ്യമാണ്. 33 ശതമാനം ഹരിതാവരണമുള്ള ക്യാമ്പസ് പദ്ധതി ജൂണ്‍ അഞ്ചിനു പൊതുസ്വകാര്യവിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത് പുതിയൊരു നാന്ദികുറിക്കലാണ്. കാര്‍ഷിക വ്യവസ്ഥയില്‍ നവലിബറല്‍ സമീപനത്തിന് പ്രാധാന്യമുണ്ട്. സംസ്ഥാന ഫലമായ ചക്കയുടെ വ്യാപനത്തെപ്പറ്റി നാം ഇനിയും ബോധവാ?ാരാകേണ്ടതുണ്ട്. ചക്കയുടെ ഫലസമൃദ്ധിയെ ഉപയോഗപ്പെടുത്തേണ്ട രീതിയെപ്പറ്റിയും ശാസ്ത്രീയമായ പഠനം അനിവാര്യമാണ്. ഓരോ ഫലവൃക്ഷങ്ങളും തരുന്ന ഉപയോഗത്തെപ്പറ്റി ചിന്തിക്കുന്ന ഒരു സംസ്‌കാരം നമ്മുടെ നാട്ടില്‍ ഉടലെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജൈവകൃഷിയിലൂടെ നമ്മുടെ തനതു വിഭവങ്ങളെ തിരിച്ചുകൊണ്ടുവരണമെന്നു കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനത് വിഭവങ്ങളെ തിരിച്ചു കൊണ്ടുവന്നാല്‍ മാത്രം പോരാ, തനത് ഭക്ഷണ ശീലത്തിലേക്കുകൂടി നാം മടങ്ങണം. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിനു പിന്നാലെ നാട്ടുമാവുകളുടെ സംരക്ഷണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പീലിക്കോട് പഞ്ചായത്ത് മോഡലില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നാട്ടുമാവുകളിലെ വൈവിധ്യം സംരക്ഷിക്കും. കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ ജൈവ വൈവിധ്യ വിത്ത് ബാങ്ക് രൂപീകരിക്കും. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരത്തില്‍ നടത്തും. തനതു വിത്തിനങ്ങളെ ഭൗമസൂചികാപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും കൃഷിവകുപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies