ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം വിതരണം തിങ്കളാഴ്ച തുടങ്ങി. പൂരിപ്പിച്ച അപേക്ഷകള്‍ 19-ന് മുന്‍പ് സമര്‍പ്പിക്കണം. 500 രൂപയാണ് ഫീസ്. എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഫോറം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.tnhealth.org, www.tnmedicalselection.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. റാങ്ക്പട്ടിക 28-ന് പുറത്തു വിടും. ജൂലായ് ആദ്യവാരം കൗണ്‍സലിങ് ആരംഭിക്കും. തമിഴ്നാട്ടില്‍ 22 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി 2,900 സീറ്റുകള്‍ ഉണ്ട്. ഇതില്‍ 455 സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍ നീക്കിവെക്കുന്നതോടെ 2445 സീറ്റുകളാണുള്ളത്. പത്തു സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 783 സിറ്റുകള്‍ ഉണ്ട്. റാങ്ക്പട്ടിക തയ്യാറാക്കുമ്പോള്‍ നീറ്റ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും പരിഗണിക്കും.
Discussion about this post