മുംബൈ: മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. മുംബൈയിലെ ഭിവണ്ടി കോടതിയാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയത്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് ഗാന്ധി വധത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന് രാഹുല്‍ പ്രസംഗിച്ചത്. ഇതിനെതിരെ പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്തെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് രാഹുല്‍ കോടതിയെ അറിയിച്ചു. ഭിവണ്ടി കോടതിയില്‍ നേരിട്ടെത്തിയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ചരിത്രത്തില്‍ നിന്നുള്ള കാര്യമാണ് താന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹം വാദിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാഹുല്‍ മുബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് രാഹുലിനോട് ഭിവണ്ടി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാത്രമാണെത്തിയത്. ഇതേത്തുടര്‍ന്ന് രാഹുല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്നും എന്നിട്ടാണിപ്പോള്‍ അവര്‍ ഗാന്ധിജിയെക്കുറിച്ച് പറയുന്നതെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Discussion about this post