കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് ഐജിക്ക് സമര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
കെവിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവേറ്റ പാടുകള്‍ എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം സന്ദര്‍ശിക്കുമെന്നും അതിനുശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയുള്ളുവെന്നും സംഘം അറിയിച്ചു.
Discussion about this post