എറണാകുളം : പറവൂരില്‍ രണ്ടു ക്ഷേത്രങ്ങള്‍ കുത്തി തുറന്ന് മോക്ഷണം. തിരുവാഭരണങ്ങളും പണവും കവര്‍ന്നു. പറവൂര്‍ കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലും തൃക്കപുരം ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്.
ശ്രീനാരായണ ക്ഷേത്ത്രിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമികമായി തിട്ടപ്പെടുത്തിയത്. തൃക്കപുരം ക്ഷേത്രത്തിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം. ക്ഷേത്രങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു.
Discussion about this post