കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ശവപ്പെട്ടിവച്ച കെഎസ്യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഇട്ടന്‍, കെഎസ്യു മുന്‍ സംസ്ഥാന സെക്രട്ടറി സബീര്‍ മുട്ടം, മുജീവ് എന്നിവരാണ് അറസ്റ്റിലായത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങളോട് കൂടിയ ശവപ്പെട്ടിയാണ് ഡിസിസി ഓഫീസിനു മുന്നില്‍വച്ചത്. നേതാക്കളെ വിമര്‍ശിക്കുന്ന പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ശവപ്പെട്ടി ഡിസിസി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
എറണാകുളം ഡിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. വടുതലയിലെ കടയില്‍നിന്നും കെഎസ്യു നേതാക്കള്‍ ശവപ്പെട്ടി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.
Discussion about this post