കോഴിക്കോട്: താമരശേരി കരിഞ്ചോലയില്‍ അനധികൃതമായി ജലസംഭരണി നിര്‍മിച്ച സംഭവം അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉത്തരവിട്ടു. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് ജലസംഭരണി നിര്‍മിച്ചത്. ഉരുള്‍ പൊട്ടലിന് പ്രധാന കാരണം നാലു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതാണെന്നാണ് ജനങ്ങളുടെ ആരോപണം.
സ്വകാര്യ പശുഫാമിന് വേണ്ടി എന്ന പേരിലാണ് ജലസംഭരണി നിര്‍മിക്കാന്‍ മണ്ണെടുത്തത്. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇതിന്റെ പണി നിര്‍ത്തിയിരുന്നു. ഇങ്ങനെ എടുത്ത കുഴിയാണ് ഉരുള്‍പ്പൊട്ടലിന്റെ ഉറവിടം എന്നാണ് ആരോപണം.
Discussion about this post