തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഡ്രൈവറായ ഗവാസ്‌കറിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ഗവാസ്‌കര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും ഭാര്യ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. വ്യാഴാഴ്ച രാവിലെ കനകക്കുന്നില്‍ വച്ചായിരുന്നു എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദിച്ചത്.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ഗവാസ്‌കറുടെ ഭാര്യ പറഞ്ഞു. കേസ് അന്വേഷക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഡിസിആര്‍ബി ഡിവൈഎസ്പി പ്രതാപന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ഗവസ്‌കറുടെ പരാതിയിലും സ്‌നിഗ്ധയുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും പരാതി പ്രത്യേക സംഘം അന്വേഷിക്കും.
Discussion about this post