ആലപ്പുഴ: കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. ദേശീയപാതയില്‍ കായംകുളം ഒഎന്‍കെ ജംക്ഷനിലാണ് അപകടം നടന്നത്. 15 പേര്‍ക്കു പരുക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ലോറി ഡ്രൈവര്‍ ചവറ കുമ്പളത്തു കുന്നേല്‍ മോഹനന്റെ മകന്‍ സനല്‍കുമാറാണ് മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവര്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞിട്ടുണ്ട് .
Discussion about this post