തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. അബുദാബിയില്‍ നിന്ന് മടങ്ങി വരവേ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ കൃഷ്ണകുമാറിനെ കൊച്ചിയില്‍ എത്തിക്കും.
പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി, അപകീര്‍ത്തിപെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാര്‍ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post